ജയത്തിനരികെ ശ്രീലങ്ക
Monday, March 25, 2024 2:31 AM IST
സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ജയമുറപ്പിച്ച് ശ്രീലങ്ക. രണ്ട് ദിവസം ബാക്കി നിൽക്കേ ശ്രീലങ്കയുടെ ജയം അഞ്ച് വിക്കറ്റ് അകലെ. ബംഗ്ലാദേശ് ജയം അപ്രാപ്യ്രം. അഞ്ച് വിക്കറ്റുകൾ ശേഷിക്കേ ജയിക്കാൻ 464 റണ്‍സ് വേണ്ട ബംഗ്ലാദേശ് ഇന്ന് 47/5 എന്ന നിലയിൽ ബാറ്റിംഗ് തുടരും. സ്കോർ: ശ്രീലങ്ക: 280,418. ബംഗ്ലാദേശ്: 188,47/5.