ഇന്ത്യ നാളെ അഫ്ഗാനെതിരേ
Monday, March 25, 2024 2:31 AM IST
ഗോഹട്ടി: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് രണ്ടാംപാദ മത്സരത്തിൽ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. ഗോഹട്ടിയിലാണ് മത്സരം.
ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാനെതിരേ സൗദി അറേബ്യയിൽ വെള്ളിയാഴ്ച നടന്ന മത്സരം ഗോൾരഹിത സമനിലയായിരുന്നു. ഗ്രൂപ്പ് എയിൽ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമുള്ള ഇന്ത്യ ഖത്തറിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഇതുവരെ ഒരു ജയം പോലുമില്ലാത്ത അഫ്ഗാൻ നാലാമതാണ്.
ഛേത്രി @150
ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിലിങ്ങുന്ന 150-ാമത്തെ മത്സരത്തിനാകും ഗോഹട്ടി സാക്ഷ്യം വഹിക്കുക.