കോ​ഴി​ക്കോ​ട്: ഐ-​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള​യ്ക്കു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ ഇ​റ​ങ്ങി​യ ഗോ​കു​ലം കേ​ര​ള​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ഡ​ൽ​ഹി എ​ഫ്സി പ​രാ​ജ​യ​പ്പെ​ടു​ത്തി.

സെ​ർ​ജി​യോ ബ​ർ​ബോ​സ ഡ ​സി​ൽ​വ ജൂ​ണി​യ​റാ​ണ് ര​ണ്ടു ഗോ​ളും നേ​ടി​യ​ത്. 39-ാം മി​നി​റ്റി​ൽ മ​ഷ്റൂ​ഫ് ഷെ​രീ​ഫ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ പ​ത്തു​പേ​രു​മാ​യാ​ണ് ഗോ​കു​ല​ത്തി​നു മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​ന്നു.


നി​ല​വി​ൽ 36 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഗോ​കു​ല​ത്തി​ന് ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താ​മാ​യി​രു​ന്നു. അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ഡ​ൽ​ഹി നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്. ജ​യ​ത്തോ​ടെ ഡ​ൽ​ഹി 26 പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി.