അനായാസം അർജന്റീന
Sunday, March 24, 2024 1:48 AM IST
ഫിലാഡൽഫിയ: കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നിലനിർത്താനുള്ള ഒരുങ്ങൾ തുടങ്ങി അർജന്റീന. ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ ലോക ചാന്പ്യന്മാരായ അർജന്റീന 3-0ന് എൽ സാൽവദോറിനെ തോൽപ്പിച്ചു.
ക്രിസ്റ്റ്യൻ റൊമേറോ (16’), എൻസോ ഫെർണാണ്ടസ് (42’), ജിയോവനി ലോ സെൽസോ (52’) എന്നിവരാണ് ഗോൾ നേടിയത്. പരിക്കിനെത്തുടർന്നാണ് മെസി കളിക്കാതിരുന്നത്. കോസ്റ്റാറിക്കയ്ക്കെതിരേയുള്ള അടുത്ത മത്സരത്തിനും അർജന്റൈൻ നായകൻ ഉണ്ടാകില്ല.