പോർച്ചുഗൽ, ഇറ്റലി ജയിച്ചു
Saturday, March 23, 2024 1:31 AM IST
ലിസ്ബണ്‍/ടൂറിൻ: 2024 യൂറോ കപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ പോർച്ചുഗലിനും ഇറ്റലിക്കും ജയം. പോർച്ചുഗൽ 5-2ന് സ്വീഡനെയും ഇറ്റലി 2-1ന് വെനസ്വേലയെയും തോൽപ്പിച്ചു.
ബ്രസീൽ x ഇംഗ്ലണ്ട്
രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ സൂപ്പർ പോരാട്ടം. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബ്രസീലിനെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30നാണ് കിക്കോഫ്. ഫ്രാൻസും ജർമനിയും തമ്മിലാണ് മറ്റൊരു വന്പൻ പോരാട്ടം.
ക്രൊയേഷ്യ, ഡെന്മാർക്ക് ടീമുകളും 2024 യൂറോ കപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങും.