സിദ്ദു റിട്ടേൺസ്...
Wednesday, March 20, 2024 12:08 AM IST
മുംബൈ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു കമന്റേറ്ററായി തിരിച്ചെത്തുന്നു. 2024 ഐപിഎൽ ടൂർണമെന്റിൽ ഹിന്ദി കമന്ററി പാനലിൽ സിദ്ദു ഉണ്ടാകുമെന്ന് സ്റ്റാർ സ്പോർട്സ് വ്യക്തമാക്കി. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിദ്ദു കമന്ററി ബോക്സിൽ തിരിച്ചെത്തുന്നത്.
അറുപതുകാരനായ സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ സജീവ ക്രിക്കറ്റ് രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.