മെസി ഇല്ലാതെ അർജന്റീന
Wednesday, March 20, 2024 12:08 AM IST
ബുവാനോസ് ആരീസ്: അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസി പരിക്കിനെത്തുടർന്ന് ദേശീയ ടീമിൽനിന്ന് പുറത്ത്.
2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽനിന്നാണ് മെസിയെ ഒഴിവാക്കിയത്. എൽ സാൽവഡോർ, കോസ്റ്റാ റിക്ക എന്നീ ടീമുകൾക്കെതിരേയാണ് അർജന്റീനയുടെ സന്നാഹ മത്സരങ്ങൾ.