ബാഴ്സ മിന്നി
Monday, March 18, 2024 11:09 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 0-3നു കീഴടക്കി ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ജയത്തോടെ ബാഴ്സലോണ 64 പോയിന്റുമായി ജിറോണയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 72 പോയിന്റുമായി റയൽ മാഡ്രിഡ് ആണ് ഒന്നാമത്. ജിറോണയ്ക്ക് 62 പോയിന്റാണ്.