ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​ന​ത്തെ ഞെ​ട്ടി​ച്ച് ഫു​ൾ​ഹാം. എ​വേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ടോ​ട്ട​ന​ത്തെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ഫു​ൾ​ഹാം ത​ക​ർ​ത്ത​ത്. 53 പോ​യി​ന്‍റു​മാ​യി ടോ​ട്ട​നം അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 38 പോ​യി​ന്‍റു​മാ​യി ഫു​ൾ​ഹാം 12-ാം സ്ഥാ​ന​ത്തെ​ത്തി.