മ്യൂ​ണി​ക്: ബു​ണ്ട​സ് ലീ​ഗ ഫു​ട്ബോ​ളി​ൽ 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ഹാ​രി കെ​യ്ൻ. അ​ര​ങ്ങേ​റ്റ സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡി​ലാ​ണ് താ​ര​മെ​ത്തി​യ​ത്. ബ​യേ​ണ്‍ മ്യൂ​ണി​ക്ക് എ​വേ മ​ത്സ​ര​ത്തി​ൽ ഡ്രം​സ്റ്റ​ഡി​നെ 5-2ന് ​തോ​ൽ​പ്പി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ഗോ​ള​ടി​യി​ൽ പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്.


26 ലീ​ഗ് ക​ളി​യി​ൽ 31 ഗോ​ളു​ക​ളാ​ണ് കെ​യ്ൻ നേ​ടി​യി​രി​ക്കു​ന്ന​ത്. 1963-64 സീ​സ​ണി​ൽ ഹാം​ബ​ർ​ഗി​നാ​യി ജ​ർ​മ​ൻ ഇ​തി​ഹാ​സം ഉ​വെ സീ​ല​ർ നേ​ടി​യ 30 ഗോ​ൾ ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി.