ജയിച്ചാൽ കാലിക്കട്ട് ഹീറോസ് ഫൈനലിൽ
Sunday, March 17, 2024 1:32 AM IST
ചെന്നൈ: പ്രൈം വോളിബോൾ മൂന്നാം സീസണിന്റെ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ കാലിക്കട്ട് ഹീറോസിന് വേണ്ടിയത് ഒരു ജയം. സൂപ്പർ ഫൈവിലെ അവസാന മത്സരത്തിൽ ഇന്ന് രാത്രി 8.30ന് അഹമ്മദാബാദ് ഡിഫെൻഡേഴ്സാണ് കാലിക്കട്ടിന്റെ എതിരാളി.
സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. സൂപ്പർ ഫൈവ് പോരാട്ടങ്ങൽ ഇന്ന് അവസാനിക്കും. സൂപ്പർ ഫൈവിൽ മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ ആറ് പോയിന്റുമായി കാലിക്കട്ട് ഒന്നാം സ്ഥാനത്തുണ്ട്. ഡൽഹി തൂഫാൻസാണ് (അഞ്ച്) രണ്ടാമത്.
ഇന്നലെ നടന്ന സൂപ്പർ ഫൈവ് പോരാട്ടത്തിൽ ബംഗളൂരു നേരിട്ടുള്ള സെറ്റുകൾക്ക് മുംബൈയെ കീഴടക്കി. സ്കോർ: 15-13, 16-14, 15-10.