എൻഗിഡിക്കു പകരം മക്ഗുർക്ക്
Saturday, March 16, 2024 2:21 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമിൽ മാറ്റം. പരിക്കേറ്റ് പുറത്തായ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡിക്കു പകരം ഓസ്ട്രേലിയൻ ബാറ്റർ ജേക്ക് ഫ്രേസർ മക്ഗുർക്ക് എത്തി.
50 ലക്ഷം രൂപയ്ക്കാണ് ഇരുപത്തൊന്നുകാരനായ മക്ഗുർക്ക് ഡൽഹി ക്യാപ്പിറ്റൽസുമായി കരാറിലായത്.
2023-24 സീസണ് ബിഗ് ബാഷ് ലീഗിൽ മെൽബണ്‍ റെനഗേഡ്സിനുവേണ്ടി 158.64 സ്ട്രൈക്ക് റേറ്റിൽ 257 റണ്‍സ് നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയുടെ ഉടമയാണ്, 29 പന്തിൽ.