ലക്ഷ്യ സെൻ ക്വാർട്ടറിൽ
Saturday, March 16, 2024 2:21 AM IST
ബിർമിങാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടറിൽ. ലോക മൂന്നാം നന്പർ താരമായ ആൻഡേഴ്സ് ആന്റോണ്സെന്നിനെ മൂന്ന് ഗെയിം നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യയുടെ ക്വാർട്ടർ പ്രവേശം. സ്കോർ: 24-22, 11-21, 21-14.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവും പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക്സായ് രാജ് സഖ്യവും പ്രീക്വാർട്ടറിൽ പുറത്തായി.