ശ്രേയസ് അയ്യർ കളിച്ചേക്കില്ല
Friday, March 15, 2024 3:25 AM IST
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ 2024 സീസണിന്റെ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടായേക്കില്ലെന്ന് സൂചന.
രഞ്ജി ട്രോഫി 2024 സീസണ് കിരീടം സ്വന്തമാക്കിയ മുംബൈക്കു വേണ്ടി ഫൈനലിൽ ശ്രേയസ് അയ്യർ 95 റണ്‍സ് നേടിയിരുന്നു. ഇന്നിംഗ്സിനിടെ അയ്യറിന്റെ പുറത്ത് വീണ്ടും പരിക്കേറ്റതായാണ് റിപ്പോർട്ട്.
രഞ്ജി ട്രോഫി ഇന്നിംഗ്സിനിടെ ശ്രേയസ് രണ്ട് തവണ ഓണ്‍ ഫീൽഡ് ട്രീറ്റ്മെന്റ് തേടിയിരുന്നു.
മാർച്ച് 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേയാണ് 2024 ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് അയ്യർ ഐപിഎല്ലിൽ കളിച്ചിരുന്നില്ല.