മും​​ബൈ: കാ​​ത്തി​​രി​​പ്പു​​ക​​ൾ​​ക്കു വി​​രാ​​മം, എം.​​എ​​സ്. ധോ​​ണി​​ക്കു​​ശേ​​ഷം ഇ​​ന്ത്യ ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് 2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി.

2024 ഐ​​പി​​എ​​ല്ലി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും, ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി ഇ​​ന്ന​​ലെ​​യാ​​ണ് ബി​​സി​​സി​​ഐ ഇ​​ക്കാ​​ര്യം ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

2022 ഡി​​സം​​ബ​​റി​​ൽ 30ന് ​​ഡ​​ൽ​​ഹി-​​ഡെ​​റാ​​ഡൂ​​ണ്‍ ഹൈ​​വേയി​​ൽ​​വ​​ച്ചു​​ണ്ടാ​​യ കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ ഋ​​ഷ​​ഭ് പ​​ന്ത്, നീ​​ണ്ട 14 മാ​​സ​​ത്തെ പ​​രി​​ച​​ര​​ണ​​ങ്ങ​​ൾ​​ക്കും വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷ​​മാ​​ണ് ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്തേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണ​​മെ​​ത്തി​​യ​​തോ​​ടെ ഐ​​പി​​എ​​ൽ ആ​​വേ​​ശ​​ത്തി​​നും തി​​രി​​തെ​​ളി​​ഞ്ഞു. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കാ​​ൻ ഇ​​നി വെ​​റും ഒ​​ന്പ​​ത് ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്.

വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ

വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യി ഋ​​ഷ​​ഭ് പ​​ന്ത് ഫി​​റ്റാ​​ണെ​​ന്നാ​​ണ് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ‘2022 ഡി​​സം​​ബ​​ർ 30ന് ​​ജീ​​വ​​ൻ അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ​​പൊ​​ന്ന റോ​​ഡ് അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് 14 മാ​​സ​​ത്തെ വി​​പു​​ല​​മാ​​യ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നും പ​​രി​​ച​​ര​​ണ​​ത്തി​​നും​​ശേ​​ഷം ഋ​​ഷ​​ഭ് പ​​ന്ത് ഐ​​പി​​എ​​ൽ 2024ലേ​​ക്ക് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യെ​​ത്താ​​ൻ ഫി​​റ്റാ​​ണ്’ - ഇ​​താ​​യി​​രു​​ന്നു ബി​​സി​​സി​​ഐ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ച​​ത്.

ഐ​​പി​​എ​​ല്ലി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​ണ് ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ ഋ​​ഷ​​ഭ് പ​​ന്ത്. 2016 മു​​ത​​ൽ ഐ​​പി​​എ​​ല്ലി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​ന്‍റെ ഒ​​ന്നാം ന​​ന്പ​​ർ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റു​​മാ​​യി​​രു​​ന്നു. 2022 ഡി​​സം​​ബ​​ർ 22ന് ​​ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ മി​​ർ​​പു​​ർ ടെ​​സ്റ്റാ​​ണ് പ​​ന്ത് അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്.

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്

ഋ​​ഷ​​ഭ് പ​​ന്ത് ഐ​​പി​​എ​​ല്ലി​​ൽ തി​​രി​​ച്ചെ​​ത്തു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മു​​ന്നൊ​​രു​​ക്ക​​ൾ​​ക്കും നി​​റ​​മേ​​കും. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ ഇ​​തി​​നോ​​ട​​കം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഋ​​ഷ​​ഭ് പ​​ന്ത് ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പ് ത​​യാ​​റെ​​ടു​​പ്പി​​നും ബൂ​​സ്റ്റാ​​ണെ​​ന്ന് ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജെ​​യ് ഷാ​​യും ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

‘ഋ​​ഷ​​ഭ് പ​​ന്തി​​ന് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​ൻ സാ​​ധി​​ച്ചാ​​ൽ ടീം ​​ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ച് വ​​ലി​​യൊ​​രു കാ​​ര്യ​​മാ​​യി​​രി​​ക്കും അ​​ത്. ഐ​​പി​​എ​​ല്ലി​​ൽ അ​​യാൾ എ​​ന്ത് കാ​​ണി​​ക്കു​​മെ​​ന്ന് ആ​​ദ്യം ന​​മു​​ക്ക് നോ​​ക്കാം’- ജെ​​യ് ഷാ ​​പ​​റ​​ഞ്ഞു.


20 ഓ​​വ​​ർ പ​​രി​​ശീ​​ല​​നം

പ​​രി​​ച​​ര​​ണ​​ങ്ങ​​ൾ​​ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ബം​​ഗ​​ളൂ​​രു നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യി​​ലാ​​യി​​രു​​ന്നു (എ​​ൻ​​സി​​എ) ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ പ​​രി​​ശീ​​ല​​നം. ക​​ഴി​​ഞ്ഞ മാ​​സം പ​​രി​​ശീ​​ല​​ന മ​​ത്സ​​രം ക​​ളി​​ച്ചി​​രു​​ന്നു. എ​​ൻ​​സി​​എ ഫി​​സി​​യൊ​​യു​​ടെ​​യും പ​​രി​​ശീ​​ല​​ക​​രു​​ടെ​​യും മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ 20 ഓ​​വ​​ർ പൂ​​ർ​​ണ​​മാ​​യി ബാ​​റ്റ് ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു ക​​ർ​​ണാ​​ട​​ക​​യി​​ലെ ആളൂ​​രി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​ത്.

ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് സ​​ഹ ഉ​​ട​​മ​​യാ​​യ പാ​​ർ​​ഥ് ജി​​ൻ​​ഡാ​​ൽ ക​​ഴി​​ഞ്ഞ മാ​​സം അ​​റി​​യി​​ച്ച​​ത് ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് സ്പെ​​ഷ​​ലി​​സ്റ്റ് ബാ​​റ്റ​​റാ​​യി ക​​ളി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു. ശ​​രീ​​രി​​കാ​​വ​​സ്ഥ അ​​നു​​സ​​രി​​ച്ച് ര​​ണ്ടാം പ​​കു​​തി​​യി​​ൽ ക​​ളി​​ക്കു​​ന്ന​​ത് പി​​ന്നീ​​ട് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും പാ​​ർ​​ഥ് ജി​​ൻ​​ഡാ​​ൽ അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, എ​​ല്ലാ ആ​​ശ​​ങ്ക​​ക​​ൾ​​ക്കും വി​​രാ​​മ​​മി​​ട്ടാ​​ണ് പ​​ന്ത് പൂ​​ർ​​ണ ഫി​​റ്റാ​​ണെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​ദ്ഭു​​ത ര​​ക്ഷ​​പ്പെ​​ട​​ൽ

ജീ​​വ​​ൻ അ​​പാ​​യ​​പ്പെ​​ടേ​​ണ്ട അ​​പ​​ക​​ട​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ച​​ശേ​​ഷം അ​​ദ്ഭു​​ത​​ക​​ര​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വാ​​ണ് ഋ​​ഷ​​ഭ് പ​​ന്ത് ന​​ട​​ത്തി​​യ​​ത്. ഡ​​ൽ​​ഹി-​​ഡെ​​റാ​​ഡൂ​​ൺ ഹൈ​​വേ​​യി​​ൽ റൂ​​ർ​​ക്കി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു ഋ​​ഷ​​ഭ് പ​​ന്ത് സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ 2022 ഡി​​സം​​ബ​​ർ 30ന് ​​അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

പു​​ല​​ർ​​ച്ചെ 5.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഡി​​വൈ​​ഡ​​റി​​ൽ കാ​​ർ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ന്തി​​ന്‍റെ ത​​ല​​യ്ക്കും പു​​റ​​ത്തും ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റെ​​ങ്കി​​ലും അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തു. കാ​​ൽ​​മു​​ട്ടി​​ലെ ലി​​ഗമെന്‍റി​​ലും കൈ​​വി​​ര​​ലി​​ലും ഉ​​ൾ​​പ്പെ​​ടെ പൊ​​ട്ട​​ലു​​ണ്ടാ​​യി.

പ​​ന്തി​​നെ ആ​​ദ്യം ഡ​​ൽ​​ഹി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു ചി​​കി​​ത്സി​​ച്ച​​ത്. എ​​ന്നാ​​ൽ, പി​​ന്നീ​​ട് ബി​​സി​​സി​​ഐ എ​​യ​​ർ ആം​​ബു​​ല​​ൻ​​സി​​ൽ പ​​ന്തി​​നെ മും​​ബൈ​​യി​​ലെ​​ത്തി​​ച്ച് വി​​ദ​​ഗ്ധ ചി​​കി​​ത്സ ന​​ൽ​​കി. ത​​ല​​ച്ചോ​​റി​​ന്‍റെ​​യും ന​​ട്ടെ​​ല്ലി​​ന്‍റെ​​യും എം​​ആ​​ർ​​ഐ സ്കാ​​നു​​ക​​ളി​​ൽ കു​​ഴ​​പ്പ​​മി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മു​​ഖ​​ത്തു​​ണ്ടാ​​യ മു​​റി​​വു​​ക​​ൾ​​ക്കു​​ൾ​​പ്പെ​​ടെ പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​​റി ന​​ട​​ത്തേ​​ണ്ടി​​വ​​ന്നു.

ഋ​​ഷ​​ഭ് പ​​ന്ത്

@ ഐ​​പി​​എ​​ൽ

മ​​ത്സ​​രം: 98
റ​​ണ്‍​സ്: 2838
ഉ​​യ​​ർ​​ന്ന സ്കോ​​ർ: 128*
100/50: 01/15
ക്യാ​​ച്ച്: 64
സ്റ്റം​പിം​​ഗ്: 18