രണ്ടാം ജയത്തിന് ഹീറോസ്
Wednesday, March 13, 2024 12:06 AM IST
ചെന്നൈ: പ്രൈം വോളിബോൾ മൂന്നാം സീസണിലെ സൂപ്പർ ഫൈവിൽ രണ്ടാം മത്സരത്തിനായി കാലിക്കട്ട് ഹീറോസ് ഇന്ന് കോർട്ടിൽ ഇറങ്ങും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ സൂപ്പർ ഫൈവ് ടിക്കറ്റെടുത്ത കാലിക്കട്ട് ഹീറോസിന്റെ ഇന്നത്തെ എതിരാളി ഡൽഹി തൂഫാൻസാണ്.
സൂപ്പർ ഫൈവിലെ ആദ്യ മത്സരത്തിൽ കാലിക്കട്ട് ഹീറോസ് 13-15, 15-9, 15-7, 15-12ന് മുംബൈ മിറ്റിയോർസിനെ കീഴടക്കിയിരുന്നു. സൂപ്പർ ഫൈവിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡൽഹി തൂഫാൻസും ജയം സ്വന്തമാക്കിയിരുന്നു.
ഇന്നലെ നടന്ന സൂപ്പർ ഫൈവ് പോരാട്ടത്തിൽ ബംഗളൂരു ടോർപിഡോസ് രണ്ട് സെറ്റിനു പിന്നിൽനിന്നശേഷം അഹമ്മദാബാദ് ഡിഫെൻഡേവ്സിനെ കീഴടക്കി. സ്കോർ: 14-16, 7-15, 16-14, 15-9, 15-13.