ന്യൂസിലൻഡിൽ ഓസീസ് ആധിപത്യം
Tuesday, March 12, 2024 12:09 AM IST
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം. രണ്ട് മത്സരങ്ങളടങ്ങിയ പരന്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ പരാജയം മുന്നിൽ കണ്ട ഓസ്ട്രേലിയ ജയം പൊരുതി നേടുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ 279 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി.
ആറാം വിക്കറ്റിൽ ഒത്തുചേർന്ന മിച്ചൽ മാർഷ് (80), അലക്സ് കാരെ (98 നോട്ടൗട്ട്) കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
വാലറ്റത്ത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (32) ഏകദിന ശൈലിയിൽ ബാറ്റ് വീശി കളി ജയിപ്പിച്ചു. 98 റണ്‍സും മത്സരത്തിൽ ആകെ 10 ക്യാച്ചും എടുത്ത അലക്സ് കാരെയാണ് കളിയിലെ താരം. സ്കോർ: ന്യൂസിലൻഡ് 162, 372. ഓസ്ട്രേലിയ 256, 281/7.