മാക്സ് വെർസ്റ്റപ്പൻ തുടങ്ങി
Monday, March 4, 2024 1:29 AM IST
മനാമ (ബെഹ്റിൻ): 2024 സീസണ് ഫോർമുല വണ്‍ കാറോട്ടത്തിൽ നിലവിലെ ചാന്പ്യനായ മാക്സ് വെർസ്റ്റപ്പൻ ജയത്തോടെ തുടങ്ങി. ബെഹ്റിൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവറായ വെർസ്റ്റപ്പൻ ജേതാവായി. റെഡ് ബുള്ളിന്റെ മെക്സിക്കൻ ഡ്രൈവർ സെർജിയൊ പെരെസിനാണ് രണ്ടാം സ്ഥാനം.
ഫെരാരിയുടെ സ്പാനിഷ് ഡ്രൈവർ കാർലോസ് സൈൻസ് ജൂണിയർ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ലൂയിസ് ഹാമിൽട്ടണിന് ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.