പിഎസ്ജിക്കു സമനില
Tuesday, February 27, 2024 12:46 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പിഎസ്ജി സമനിലയുമായി രക്ഷപ്പെട്ടു. 97-ാം മിനിറ്റിൽ ഗോണ്‍സാലോ റാമോസിന്റെ പെനാൽറ്റിയാണു പിഎസ്ജി, സ്റ്റാഡ് റെനേയുമായി 1-1ന് സമനിലയിൽ പിരിഞ്ഞത്.
അമിൻ ഗുരി 33-ാം മിനിറ്റിൽ റെനേയെ മുന്നിലെത്തിച്ചു. ലീഗ് വണ്ണിൽ കഴിഞ്ഞ 18 മത്സരങ്ങളിൽ തോൽവി അറിയാത്ത പിഎസ്ജി പരാജയത്തിലേക്കെന്നു കരുതിയിരിക്കേയാണ് കിലിയൻ എംബപ്പെയ്ക്കു പകരമെത്തിയ റാമോസ് ഇഞ്ചുറി ടൈമിൽ രക്ഷകനായത്. 54 പോയിന്റുമായി പിഎസ്ജിയാണ് ഒന്നാമത്.