കാഴ്ച പരിമിതരുടെ ത്രിരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യക്കു പരമ്പര
Tuesday, February 27, 2024 12:46 AM IST
കൊച്ചി: ദുബായില്‍ നടന്ന കാഴ്ചപരിമിതരുടെ ത്രിരാഷ്ട്ര സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം പതിപ്പില്‍ ഇന്ത്യക്കു പരമ്പര.
അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അജയ് കുമാര്‍ റെഡ്ഢിയാണു കളിയിലെ താരം. ശ്രീലങ്കയാണു മൂന്നാം സ്ഥാനത്ത്.