കെയ്ൻ ഗോളിൽ ബയേണ്‍
Monday, February 26, 2024 2:02 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക് വിജയപാതയിൽ. ഹാരി കെയ്ന്റെ ഇരട്ടഗോളിൽ ലൈപ്സിഗിനെ 2-1ന് തോൽപ്പിച്ചു. ഇതിലൊന്ന് അവസാന ഇഞ്ചുറി ടൈമിൽ നേടിയ വിജയഗോളായിരുന്നു.
വിവിധ മത്സരങ്ങളിലായി മൂന്നു തോൽവികൾക്കുശേഷം ബയേണ്‍ നേടുന്ന ജയമാണ്. 56, 90+1 മിനിറ്റുകളിലാണ് കെയ്ൻ വലകുലുക്കിയത്. ബെഞ്ചമിൻ സെസ്കോ ലൈപ്സിഗിനായി ഗോൾ നേടി. 23 കളിയിൽ 53 പോയിന്റുമായി ബയേണ്‍ രണ്ടാമതും 61 പോയിന്റുമായി ബെയർ ലെവർകൂസൻ ഒന്നാം സ്ഥാനത്തുമാണ്.