സിറ്റിയെ തളച്ച് ചെൽസി
Monday, February 19, 2024 1:21 AM IST
മാഞ്ചസ്റ്റർ: സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി തോൽവിയിൽനിന്നു രക്ഷപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാർ ചെൽസിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു.
83-ാം മിനിറ്റിൽ റോഡ്രിയുടെ ഗോളാണ് സിറ്റിയെ 15 മാസത്തിനുശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ തോൽവിയിൽനിന്നു രക്ഷിച്ചത്. എന്നാൽ, വിവിധ മത്സരങ്ങളിലായുള്ള 12 മത്സരങ്ങളുടെ വിജയത്തുടർച്ചയ്ക്ക് അവസാനമായി. പെപ് ഗ്വാർഡിയോളയുടെ സിറ്റി ലീഗിൽ കഴിഞ്ഞ ഒന്പത് മത്സരങ്ങളിൽ പരാജയം അറിയാത്തവരാണ്. നിലവിൽ 53 പോയിന്റുമായി ലിവർപൂൾ (57), ആഴ്സണൽ (55) ടീമുകൾക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് സിറ്റി.