നാലടിച്ച് ലിവർ
Sunday, February 18, 2024 1:03 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആധികാരിക ജയത്തോടെ ലിവർപൂൾ എഫ്സി. എവേ പോരാട്ടത്തിൽ ലിവർപൂൾ 4-1ന് ബ്രെന്റ്ഫോഡിനെ തകർത്തു.
ഡാർവിൻ നൂനെസ് (35’), അലക്സിസ് മക്കല്ലിസ്റ്റർ (55’), മുഹമ്മദ് സല (68’), കോഡി ഗാക്പൊ (86’) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.