രഞ്ജി: ആന്ധ്രയ്ക്കു ഭേദപ്പെട്ട തുടക്കം
Saturday, February 17, 2024 1:01 AM IST
വിഴിയനഗരം (ആന്ധ്രാപ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ ആന്ധ്രാപ്രദേശിന് ഭേദപ്പെട്ട തുടക്കം.
എലൈറ്റ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ആന്ധ്ര ആദ്യദിനം കളി നിർത്തുന്പോൾ ഏഴു വിക്കറ്റിന് 260 റണ്‍സ് എന്ന നിലയിലാണ്. 79 റണ്‍സുമായി നായകൻ റിക്കി ഭുയി ക്രീസിൽ നിൽക്കുന്നു. ഓപ്പണർ മഹീപ് കുമാർ (81) റണ്‍സ് നേടി.
കരണ്‍ ഷിൻഡെ (43), അശ്വിൻ ഹെബർ (28), ഹനുമ വിഹാരി (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി ബേസിൽ തന്പി, വൈശാഖ് ചന്ദ്രൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.