കോ​​പ്പ​​ൻ​​ഹേ​​ഗ​​ൻ/​​ലൈ​​പ്സി​​ഗ്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ന്‍റെ ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് ആ​​ധി​​കാ​​രി​​ക ജ​​യം. ഡാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്സി കോ​​പ്പ​​ൻ​​ഹേ​​ഗ​​നെ 1-3നു ​​കീ​​ഴ​​ട​​ക്കി. കെ​​വി​​ൻ ഡു​​ബ്രൂ​​യി​​ൻ (10’), ബെ​​ർ​​ണാ​​ഡൊ സി​​ൽ​​വ (45’), ഫി​​ൽ ഫോ​​ഡ​​ൻ (90+2’) എ​​ന്നി​​വ​​രാ​​ണ് സി​​റ്റി​​ക്കു​​വേ​​ണ്ടി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

“ഐ ​​ലൗ ബെ​​ല്ലി​​ങ്ഗം”

ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ലൈ​​പ്സി​​ഗി​​ന് എ​​തി​​രേ 1-0നാ​​ണ് സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 48-ാം മി​​നി​​റ്റി​​ൽ ബ്രാ​​ഹിം ഡി​​യ​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ. ഗോ​​ൾ നേ​​ടി​​യ​​ശേ​​ഷം ബ്രാ​​ഹിം ഡി​​യ​​സ് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്തി​​രി​​ക്കു​​ന്ന സ​​ഹ​​താ​​രം ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ ഗോ​​ൾ ആ​​ഘോ​​ഷം കോ​​പ്പി​​യ​​ടി​​ച്ചു.


“എ​​നി​​ക്ക് ബെ​​ല്ലി​​ങ്ഗ​​മി​​നെ ഇ​​ഷ്ട​​മാ​​ണ്. ടീ​​മി​​ൽ അ​​ദ്ദേ​​ഹം എ​​ത്തി​​യ​​പ്പോ​​ൾ മു​​ത​​ൽ ഞ​​ങ്ങ​​ൾ അ​​ടു​​പ്പ​​ത്തി​​ലാ​​ണ്, ഞാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ സ്പാ​​നി​​ഷ് പ​​ഠി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​ത് ” - മ​​ത്സ​​ര​​ശേ​​ഷം ബ്രാ​​ഹിം ഡി​​യ​​സ് വ്യ​​ക്ത​​മാ​​ക്കി.