പെ​​ർ​​ത്ത്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യു​​ള്ള മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു ജ​​യം.

ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ച് ഓ​​സ്ട്രേ​​ലി​​യ പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 37 റ​​ണ്‍​സി​​ന്‍റെ ജ​​യ​​മാ​​ണ് വി​​ൻ​​ഡീ​​സ് നേ​​ടി​​യ​​ത്. സ്കോ​​ർ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 220/6. ഓ​​സ്ട്രേ​​ലി​​യ 183/5.

ടോ​​സ് നേ​​ടി ബാ​​റ്റ് ചെ​​യ്ത വി​​ൻ​​ഡീ​​സ് അ​​ഞ്ചു വി​​ക്ക​​റ്റി​​ന് 79 എ​​ന്ന നി​​ല​​യി​​ൽ ത​​ക​​ർ​​ച്ച​​യെ നേ​​രി​​ടു​​ന്പോ​​ൾ ഒ​​ന്നി​​ച്ച ഷെ​​ർ​​ഫേ​​ൻ റു​​ഥ​​ർ​​ഫോ​​ർ​​ഡും (40 പ​​ന്തി​​ൽ 67*) ആ​​ന്ദ്രെ റ​​സ​​ലും (29 പ​​ന്തി​​ൽ 71) ചേ​​ർ​​ന്ന് ആ​​റാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ നേ​​ടി​​യ 139 റ​​ണ്‍​സാ​​ണ് മി​​ക​​ച്ച സ്കോ​​റി​​ലെ​​ത്തി​​ച്ച​​ത്. ഓ​​സീ​​സ് സ്പി​​ന്ന​​ർ ആ​​ദം സാം​​പ 65 റ​​ണ്‍​സാ​​ണ് വ​​ഴ​​ങ്ങി​​യ​​ത്. ഒ​​രു അ​​ന്താ​​രാഷ്‌ട്ര ട്വ​​ന്‍റി-20​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ര​​ൻ വ​​ഴ​​ങ്ങു​​ന്ന ഉ​​യ​​ർ​​ന്ന റ​​ണ്‍​സാ​​ണ്.


മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (49 പ​​ന്തി​​ൽ 81) ടോ​​പ് സ്കോ​​റ​​റാ​​യി. ടിം ​​ഡേ​​വി​​ഡ് (19 പ​​ന്തി​​ൽ 41*) അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ പൊ​​രു​​തി​​യെ​​ങ്കി​​ലും ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​ല്ല.