ഗോകുലം മിന്നിച്ചു
Monday, February 12, 2024 11:23 PM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സി ഹോം മത്സരത്തിൽ 2-0ന് ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി. കെ. സൗരവ് (45+4’), മതിജ ബാബോവിച്ച് (72’) എന്നിവരാണ് ഗോകുലത്തിനുവേണ്ടി ഗോൾ നേടിയത്. ബാബോവിച്ചിന്റെ കന്നി ഗോളാണ്.
ജയത്തോടെ ഗോകുലം കേരള പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളിൽ 23 പോയിന്റായി ഗോകുലത്തിന്. ഇത്രയും പോയിന്റുമായി റിയൽ കാഷ്മീരാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദൻ 28 പോയിന്റുമായി തലപ്പത്ത് തുടരുന്നു.