ആഫ്രിക്കൻ ആന
Monday, February 12, 2024 11:23 PM IST
അബിജാൻ(ഐവറി കോസ്റ്റ്): ഐവറി കോസ്റ്റ് ആഫ്രിക്കൻ രാജാക്കന്മാർ. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ഫൈനലിൽ നൈജീരിയയെ തോൽപ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി.
ആനകൾ എന്നറിയപ്പെടുന്ന ഐവറി കോസ്റ്റ് സൂപ്പർ ഈഗിൾസ് എന്നറയിപ്പെടുന്ന നൈജീരിയയെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് പരാജയപ്പെടുത്തിയത്. 81-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ഹാളറാണ് വിജയ ഗോൾ കുറിച്ചത്.
സൈമണ്‍ അദിൻഗ്ര വിംഗിൽനിന്നു നല്കിയ മനോഹരമായ പാസ് പോസ്റ്റിനരികിൽനിന്ന് ഹാളറിന് വലയിലേക്ക് ഒന്നു തിരിച്ചുവിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്.
ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നിൽ. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലിൽ തോൽക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു.