ബെ​​യ്ജിം​​ഗ്: അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ ഏ​​ഷ്യ​​ൻ പ​​ര്യ​​ട​​ന വി​​വാ​​ദ​​ത്തി​​നു പി​​ന്നാ​​ലെ ചൈ​​ന​​യി​​ൽ അ​​ടു​​ത്ത മാ​​സം ന​​ട​​ക്കേ​​ണ്ട അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​രം റ​​ദ്ദാ​​ക്കി.

ഹോ​​ങ്കോം​​ഗ് ഇ​​ല​​വ​​ന് എ​​തി​​രാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു മി​​നി​​റ്റ് പോ​​ലും മെ​​സി ഇ​​റ​​ങ്ങി​​യി​​രു​​ന്നി​​ല്ല. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു മെ​​സി ക​​ര​​യ്ക്കി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, മൂ​​ന്ന് ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ജ​​പ്പാ​​നി​​ൽ വി​​സ​​ൽ കോ​​ബി​​ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ അ​​വ​​സാ​​ന 30 മി​​നി​​റ്റ് മെ​​സി ക​​ളി​​ച്ചു. ഇ​​താ​​ണ് ചൈ​​ന​​യി​​ൽ മെ​​സി​​ക്കെ​​തി​​രേ വ​​ൻ ​​പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.


മെ​​സി​​ക്കെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി​​യ​​ത്. നൈ​​ജീ​​രി​​യ​​യ്ക്കെ​​തി​​രേ ഹാ​​ങ്ഝൗ​​വി​​ലും ഐ​​വ​​റി​​കോ​​സ്റ്റി​​നെ​​തി​​രേ ബെ​​യ്ജിം​​ഗി​​ലു​​മാ​​യി​​രു​​ന്നു അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ മ​​ത്സ​​രം.