ജയ്സ്വാളിന്റെ കുതിപ്പ്
Thursday, February 8, 2024 2:29 AM IST
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ വൻ കുതിപ്പ് നടത്തി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 209 റണ്‍സ് നേടിയതാണ് ജയ്സ്വാളിന്റെ റാങ്കിംഗ് മുന്നേറ്റത്തിനു കാരണം. 37 സ്ഥാനം മുന്നേറി 29-ാം റാങ്കിൽ ജയ്സ്വാൾ എത്തി.
ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മുന്നേറി രണ്ടിൽ എത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒരു സ്ഥാനം ഇറങ്ങി മൂന്നിലായി.
ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴിലുള്ള വിരാട് കോഹ്ലിയാണ് ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ ബാറ്റർ. പരിക്കേറ്റ് നാളുകളായി വിശ്രമത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഒരു സ്ഥാനം മുന്നേറി 12ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ 12ൽനിന്ന് 13ലേക്ക് ഇറങ്ങി.