ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച് ആ​​​​ഴ്സ​​​​ണ​​​​ൽ കി​​​​രീ​​​​ട​​​​പോ​​​​രാ​​​​ട്ടം ഇ​​​​നി​​​​യും അ​​​​വ​​​​സാ​​​​നി​​​​​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ്വ​​​​ന്തം എ​​​​മി​​​​റേ​​​​റ്റ്സ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ നി​​​​റ​​​​ഞ്ഞ സ്വ​​​​ന്തം ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ മു​​​​ന്നി​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ൽ 3-1ന് ​​​​ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​നെ ത​​​​റ​​​​പ​​​​റ്റി​​​​ച്ചു. ഈ ​​​​ജ​​​​യ​​​​ത്തോ​​​​ടെ ആ​​​​ഴ്സ​​​​ണ​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ലി​​​​വ​​​​ർ​​​​പൂ​​​​ളു​​​​മാ​​​​യു​​​​ള്ള പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സം ര​​​​ണ്ടാ​​​​ക്കി കു​​​​റ​​​​ച്ചു. 23 ക​​​​ളി​​​​യി​​​​ൽ ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ന് 51 പോ​​​​യി​​​​ന്‍റും ആ​​​​ഴ്സ​​​​ണ​​​​ലി​​​​ന് 49 പോ​​​​യി​​​​ന്‍റു​​​​മാ​​​​ണ്.


14-ാംമി​​​​നി​​​​റ്റി​​​​ൽ ബു​​​​കാ​​​​യോ സാ​​​​ക്ക ആ​​​​ഴ്സണ​​​​ലി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. എ​​​​ന്നാ​​​​ൽ 45+3-ാം മി​​​​നി​​​​റ്റി​​​​ൽ ഓ​​​​ണ്‍​ഗോ​​​​ളി​​​​ലൂ​​​​ടെ ഗ​​​​ബ്രി​​​​യേ​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ലി​​​​ന്‍റെ ലീ​​​​ഡ് ത​​​​ക​​​​ർ​​​​ത്തു. 67-ാം മി​നി​റ്റി​ൽ ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ലി ആ​ഴ്സ​ണ​ലി​നു ലീ​ഡ് ന​ൽ​കി. ലി​വ​ർ​പൂ​ളി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​ക​ർ​ത്ത് 90+2ാം മി​നി​റ്റി​ൽ ലി​യ​നാ​ർ​ഡോ ട്രൊ​സാ​ർ ആ​ഴ്സ​ണ​ലി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു.