മാഡ്രിഡ് ഡെർബി സമനിലയിൽ
Tuesday, February 6, 2024 1:21 AM IST
മാഡ്രിഡ്: ലാ ലിഗ ഫുട്ബോളിൽ മാഡ്രിഡ് നഗരവൈരികളുടെ പോരാട്ടം സമനിലയിൽ. റയൽ മാഡ്രിഡ്-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
90 മിനിറ്റ് വരെ മുന്നിൽനിന്ന റയലിനെതിരേ ഇഞ്ചുറി ടൈമിൽ മാർകോസ് ലോറെന്റേയുടെ ഗോളാണ് അത്ലറ്റിക്കോയ്ക്കു സമനില നൽകിയത്. 20-ാം മിനിറ്റിൽ ബ്രാഹിം ഡിയസ് റയലിനെ മുന്നിലെത്തിച്ചു. ജയം ഉറപ്പിച്ചു നീങ്ങിയ റയലിന്റെ പ്രതീക്ഷകൾ തകർത്ത് 93-ാം മിനിറ്റിലാണ് സമനില ഗോളെത്തിയത്.
58 പോയിന്റുമായി റയലാണ് പോയിന്റ് നിലയിൽ മുന്നിൽ. രണ്ടാമതുള്ള ജിറോണയ്ക്ക് 56 പോയിന്റാണുള്ളത്. 48 പോയിന്റുള്ള അത്ലറ്റിക്കോ നാലാമതാണ്.