കോൽക്കത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇന്നലെ അ​ര​ങ്ങേ​റി​യ കോ​ൽ​ക്ക​ത്ത​ൻ ഡെ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​നെ വി​റ​പ്പി​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ. മ​ത്സ​രം 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞെ​ങ്കി​ലും ഈ​സ്റ്റ് ബം​ഗാ​ൾ മോ​ഹ​ൻ ബ​ഗാ​നെ ശ​രി​ക്കും ഞെ​ട്ടി​ച്ചു.

മൂ​ന്നാം മി​നി​റ്റി​ൽ അ​ജ​യ് ചേ​ത്രി​യി​ലൂ​ടെ ലീ​ഡ് നേ​ടി​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ അ​മാ​ൻ​ഡൊ സാ​ദി​ക്കി​ലൂ​ടെ (17’) മോ​ഹ​ൻ ബ​ഗാ​ൻ സ​മ​നി​ല​യി​ൽ പി​ടി​ച്ചു. എ​ന്നാ​ൽ, ക്ലെ​യ്ട്ട​ൻ സി​ൽ​വ​യു​ടെ (55’) പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ വീ​ണ്ടും ലീ​ഡ് നേ​ടി.

തു​ട​ർ​ന്ന് 87-ാം മി​നി​റ്റി​ൽ ദി​മി​ത്രി പെ​ട്രാ​റ്റോ​സി​ന്‍റെ ഗോ​ളി​ലാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ സ​മ​നി​ല​യോ​ടെ ക​ര​ക​യ​റി​യ​ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ 20 പോ​യി​ന്‍റു​മാ​യി മോ​ഹ​ൻ ബ​ഗാ​ൻ അ​ഞ്ചാ​മ​തും 12 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഏ​ഴാ​മ​തു​മാ​ണ്.


2024 സൂ​പ്പ​ർ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഈ​സ്റ്റ് ബം​ഗാ​ൾ ക​ള​ത്തി​ലി​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു. സൂ​പ്പ​ർ ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ 3-1ന് ​മോ​ഹ​ൻ ബ​ഗാ​നെ ത​ക​ർ​ത്തി​രു​ന്നു.

പ​​ഞ്ചാ​​ബി ജ​​യം

ഐ​​എ​​സ്എ​​ൽ അ​​ര​​ങ്ങേ​​റ്റ​​ക്കാ​​രാ​​യ പ​​ഞ്ചാ​​ബ് എ​​ഫ്സി ര​​ണ്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ പ​​ഞ്ചാ​​ബ് 3-1ന് ​​ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യെ തോ​​ൽ​​പ്പി​​ച്ചു. 15-ാം മി​​നി​​റ്റി​​ൽ സു​​നി​​ൽ ചേ​​ത്രി​​യി​​ലൂ​​ടെ ബം​​ഗ​​ളൂ​​രു ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്.

13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് ജ​​യ​​വും അ​​ഞ്ച് സ​​മ​​നി​​ല​​യു​​മാ​​യി 11 പോ​​യി​​ന്‍റു​​മാ​​യി പ​​ഞ്ചാ​​ബ് ഒ​​ന്പ​​താ​​മ​​തും ബം​​ഗ​​ളൂ​​രു 10-ാമ​​തു​​മാ​​ണ്.