കൊ​​ളം​​ബോ: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഏ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് (141), ദി​​നേ​​ശ് ച​​ണ്ഡി​​മ​​ൽ (107) എ​​ന്നി​​വ​​രു​​ടെ സെ​​ഞ്ചു​​റി ക​​രു​​ത്തി​​ൽ ര​​ണ്ടാം ദി​​വ​​സം ക​​ളി നി​​ർ​​ത്തു​​ന്പോ​​ൾ ശ്രീ​​ല​​ങ്ക ആ​​റു വി​​ക്ക​​റ്റി​​ന് 410 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

മാ​​ത്യൂ​​സി​​ന്‍റെ 16-ാമ​​ത്തെ​​യും ച​​ണ്ഡി​​മ​​ലി​​ന്‍റെ 15-ാമ​​ത്തെ​​യും ടെ​​സ്റ്റ് സെ​​ഞ്ചു​​റി​​യാ​​ണ്. ഓ​​പ്പ​​ണ​​ർ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ 77 റ​​ണ്‍​സ് നേ​​ടി. അ​​ഫ്ഗാ​​നി​​സ്ഥാൻ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 198 റ​​ണ്‍​സി​നു പു​റ​ത്താ​യി​രു​ന്നു.

മൂ​​ന്നു വി​​ക്ക​​റ്റി​​ന് 148 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ​ ഒ​​രു​​മി​​ച്ച മാ​​ത്യൂ​​സ്-​​ച​​ണ്ഡി​​മ​​ൽ സ​​ഖ്യം നാ​​ലാം വി​​ക്ക​​റ്റി​ൽ 232 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു.


181 പ​​ന്ത് നേ​​രി​​ട്ട ച​​ണ്ഡി​​മ​​ലി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് 10 ഫോ​​റും ഒ​​രു സി​​ക്സും പി​​റ​​ന്നു. ഹി​​റ്റ് വി​​ക്ക​​റ്റാ​​യാ​​ണ് മാ​​ത്യൂ​​സ് പു​​റ​​ത്താ​​യ​​ത്. 14 ഫോ​​റും മൂ​​ന്നു സി​​ക്സും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​യി​​രു​​ന്നു മാ​​ത്യൂ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ൽ. മാ​​ത്യു​​സ് പു​​റ​​ത്താ​​യ​​തോ​​ടെ ര​​ണ്ടാം ദി​​വ​​സ​​ത്തെ ക​​ളി​ നി​​ർ​​ത്തി. ന​​വീ​​ദ് സ​​ർ​​ദാ​​നും ക്വാ​​യി​​സ് അ​​ഹ​​മ്മ​​ദും ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.