റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ന് എ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം കേ​​ര​​ളം ഭേ​​ദ​​പ്പെ​​ട്ട നി​​ല​​യി​​ൽ. ഒ​​ന്നാം​​ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 219 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് കേ​​ര​​ളം. നാ​​ല് റ​​ണ്‍​സി​​നി​​ടെ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷമാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്.


കേ​​ര​​ള​​ത്തി​​നാ​​യി സ​​ച്ചി​​ൻ ബേ​​ബി (91), ക്യാ​​പ്റ്റ​​ൻ സ​​ഞ്ജു സാം​​സ​​ണ്‍ (57 നോ​​ട്ടൗ​​ട്ട്), രോ​​ഹ​​ൻ പ്രേം (54) ​​എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. സ​​ഞ്ജു​​വി​​ന് ഒ​​പ്പം വി​​ഷ്ണു വി​​നോ​​ദാ​​ണ് (10) ക്രീ​​സി​​ൽ. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ലും ജ​​ല​​ജ് സ​​ക്സേ​​ന​​യും പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി​​രു​​ന്നു.