സാ​​​​ൻ പെ​​​​ഡ്രോ: ആ​​​​ഫ്രി​​​​ക്ക​​​​ൻ ഫുട്ബോളിൽ വീ​​​​ണ്ടും വ​​​​ൻ വീ​​​​ഴ്ച. ആ​​​​ഫ്രി​​​​ക്ക ക​​​​പ്പ് ഓ​​​​ഫ് നേ​​​​ഷ​​​​ൻ​​​​സി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ കി​​​​രീ​​​​ട​​​​പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന മൊ​​​​റോ​​​​ക്കോ​​​​യാ​​​​ണ് ഒ​​​​ടു​​​​വി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​ത്.
പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന ഈ​​​​ജി​​​​പ്തും സെ​​​​ന​​​​ഗ​​​​ലും പു​​​​റ​​​​ത്താ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മൊ​​​​റോ​​​​ക്കോ​​​​യു​​​​ടെ​​​​യും മ​​​​ട​​​​ക്കം.

ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ൾ​​​​ജീ​​​​രി​​​​യ, ടു​​​​ണീ​​​​ഷ്യ ടീ​​​​മു​​​​ക​​​​ളും പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നു. പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ ഘ​​​​ട്ട​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ര​​​​ണ്ടു ഗോ​​​​ളി​​​​നു ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യാ​​​​ണ്, 2022 ലോ​​​​ക​​​​ക​​​​പ്പി​​​​ലെ സെ​​​​മി ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളാ​​​​യ മൊ​​​​റോ​​​​ക്കോ​​​​യെ ഞെ​​​​ട്ടി​​​​ച്ച​​​​ത്.

ഫി​​​​ഫ റാ​​​​ങ്കിം​​​​ഗി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്കി​​​​ലു​​​​ള്ള ആ​​​​ഫ്രി​​​​ക്ക​​​​ൻ ടീ​​​​മാ​​​​ണു മൊ​​​​റോ​​​​ക്കോ. മൊ​​​​റോ​​​​ക്കോ 13-ാമ​​​​തും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക 66-ാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്. എ​​​​വി​​​​ഡ​​​​ൻ​​​​സ് മാ​​​​ക്ഗോ​​​​പ​​​​യും (57’) തെ​​​​ബോ​​​​ഹൊ മൊ​​​​കൊയ്​​​​ന (90+5)യു​​​​മാ​​​​ണ് ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്.

85-ാം മി​​​​നി​​​​റ്റി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി​​​​യി​​​​ലൂ​​​​ടെ സ​​​​മ​​​​നി​​​​ല നേ​​​​ടാ​​​​നു​​​​ള്ള സു​​​​വ​​​​ർ​​​​ണാ​​​​വ​​​​സ​​​​രം അ​​​​ഷ്റ​​​​ഫ് ഹ​​​​ക്കി​​​​മി ന​​​​ഷ്ട​​​​മാ​​​​ക്കി. പ​​​​രി​​​​ക്കേ​​​​റ്റ പ്ലേ​​​​മേ​​​​ക്ക​​​​ർ ഹ​​​​ക്കീം സി​​​​യെ​​​​ച്ച് ക​​​​ളി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തും മൊ​​​​റോ​​​​ക്കോ​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.


1976നു​​​​ശേ​​​​ഷം വ​​​​ൻ​​​​ക​​​​രയുടെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​കാ​​​​നു​​​​ള്ള മൊ​​​​റോ​​​​ക്കോ​​​​യു​​​​ടെ മോ​​​​ഹ​​​​ത്തി​​​​ന് ഇ​​​​നി 2025ൽ ​​​​സ്വ​​​​ന്തം മ​​​​ണ്ണി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം.

57-ാം മി​​​​നി​​​​റ്റി​​​​ൽ മാ​​​​ക്ഗോ​​​​പ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം താ​​​​രം നേ​​​​ടു​​​​ന്ന ആ​​​​ദ്യ​​​​ത്തെ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ഗോ​​​​ളാ​​​​ണി​​​​ത്. 85-ാം മി​​​​നി​​​​റ്റി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി​​​​യി​​​​ലൂ​​​​ടെ സ​​​​മ​​​​നി​​​​ല പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള സു​​​​വ​​​​ർ​​​​ണാ​​​​വ​​​​സ​​​​രം മൊ​​​​റോ​​​​ക്കോ​​​​യ്ക്കു ല​​​​ഭി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഹ​​​​ക്കീ​​​​മി​​​​യു​​​​ടെ കി​​​​ക്ക് ക്രോ​​​​സ് ബാ​​​​റി​​​​ൽ ത​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു.

ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി ബോ​​​​ക്സി​​​​നു തൊ​​​​ട്ടു​​​​വെ​​​​ളി​​​​യി​​​​ൽ ഫൗ​​​​ൾ ചെ​​​​യ്ത​​​​തി​​​​നു സോ​​​​ഫി​​​​യ​​​​ൻ അം​​​​റാ​​​​ബ​​​​തി​​​​നു ചു​​​​വ​​​​പ്പു കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചു. മൊ​​​കൊയ്​​​​ന​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ഫ്രീ​​​​കി​​​​ക്ക് വ​​​​ല​​​​യി​​​​ൽ വീ​​​​ണു. മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ലി 2-1ന് ​​​​ബു​​​​ർ​​​​ക്കി​​​​ന ഫാ​​​​സോ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

ക്വാർട്ടർ ലൈനപ്പ്

വെ​​​​ള്ളി​​​​യാ​​​​ഴ്ച ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​കും. ക്വാ​​​​ർ​​​​ട്ട​​​​ർ ലൈ​​​​ന​​​​പ്പ്- ര​​​​ണ്ടി​​​​ന് നൈ​​​​ജീ​​​​രി​​​​യxഅം​​​​ഗോ​​​​ള, കോം​​​​ഗോx​​​​ഗി​​​​നി​​​​യ. മൂ​​​​ന്നി​​​​നു ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്കx കേ​​​​പ് വെ​​​​ർ​​​​ഡെ, മാ​​​​ലിxഐ​​​​വ​​​​റി കോ​​​​സ്റ്റ്.