ല​​​​ണ്ട​​​​ൻ: പു​​​​തു​​​​ക്കി​​​​യ എ​​​​ടി​​​​പി റാ​​​​ങ്കിം​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ടെ​​​​ന്നീ​​​​സ് റാ​​​​ങ്കിം​​​​ഗി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം​​​​ കൂ​​​​ടി​​​​യ പു​​​​രു​​​​ഷതാ​​​​ര​​​​മെ​​​​ന്ന ച​​​​രി​​​​ത്ര നേ​​​​ട്ടം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ്വ​​​​ന്ത​​​​മാ​​​​ക്കി ഇ​​​​ന്ത്യ​​​​ൻ താ​​​​രം രോ​​​​ഹ​​​​ൻ ബൊ​​​​പ്പ​​​​ണ്ണ.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണി​​​​ൽ പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ താ​​​​രം മാ​​​​ത്യു എ​​​​ബ്ഡ​​​​നൊ​​​​പ്പം അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യു​​​​ടെ മാ​​​​ക്സി​​​​മോ ഗോ​​​​ണ്‍​സാ​​​​ല​​​​സ് - ആ​​​​ന്ദ്രേ​​​​സ് മോ​​​​ൾ​​​​ട്ടെ​​​​നി സ​​​​ഖ്യ​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​ന്നെ 43-കാ​​​​ര​​​​നാ​​​​യ ബൊ​​​​പ്പ​​​​ണ്ണ ഒ​​​​ന്നാം റാ​​​​ങ്ക് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ റാ​​​​ങ്കിം​​ഗ് പു​​​​തു​​​​ക്കാ​​​​ൻ അ​​​​പ്പോ​​​​ഴും ഒ​​​​രാ​​​​ഴ്ച ബാ​​​​ക്കി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​തു​​​​ക്കി​​​​യ റാ​​​​ങ്കിം​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ബൊ​​​​പ്പ​​​​ണ്ണ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. റാ​​​​ങ്കിം​​​​ഗി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കൂ​​​​ടി​​​​യ താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ രാ​​​​ജീ​​​​വ് റാ​​​​മി​​​​ന്‍ (38 വയസ്) പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു. ഈ ​​​​റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് ബൊ​​​​പ്പ​​​​ണ്ണ മ​​​​റി​​​​ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ഹേ​​​​ഷ് ഭൂ​​​​പ​​​​തി, ലി​​​​യാ​​​​ണ്ട​​​​ർ പെ​​​​യ്സ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​​​ശേ​​​​ഷം ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യാ​​​​ളാ​​​​ണു ബൊ​​​​പ്പ​​​​ണ്ണ. ബൊ​​​​പ്പ​​​​ണ്ണ​​​​യു​​​​ടെ സ​​​​ഹ​​​​താ​​​​രം എ​​​​ബ്ഡ​​​​ൻ ര​​​​ണ്ടാം റാ​​​​ങ്കി​​​​ലാ​​​​ണ്. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ നൊ​​​​വാ​​​​ക്ക് ജോ​​​​ക്കോ​​​​വി​​​​ച്ച് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ന്നു.