ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ പേ​​സ് ബൗ​​ളിം​​ഗ് കു​​ന്ത​​മു​​ന​​യാ​​യ ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്കെ​​തി​​രേ മോ​​ശം​​ പെ​​രു​​മാ​​റ്റ​​ത്തി​​ന് ശി​​ക്ഷാ ന​​ട​​പ​​ടി​​ക്കൊ​​രു​​ങ്ങി ഐ​​സി​​സി. ഇം​​ഗ്ല​​ണ്ട് ബാ​​റ്റ​​ർ ഒ​​ലി പോ​​പ്പി​​നോ​​ട് മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ​​തി​​നാ​​ണ് ന​​ട​​പ​​ടി.

ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ന​​ട​​ന്ന ഇ​​ന്ത്യ- ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം. ഇം​​ഗ്ല​​ണ്ട് ബാ​​റ്റിം​​ഗ് നെ​​ടും​​തൂ​​ണാ​​യി​​ നി​​ന്ന ഒ​​ലി പോ​​പ്പ് റ​​ണ്ണി​​നാ​​യി ഓ​​ടു​​ന്ന​​തി​​നി​​ടെ ത​​ട​​സം സൃ​​ഷ്ടി​​ച്ച ബും​​റ തോ​​ളു​​കൊ​​ണ്ട് ഇ​​ടി​​ച്ചു. ഐ​​സി​​സി അ​​ച്ച​​ട​​ക്ക​​നി​​യ​​മം പ്ര​​കാ​​രം ലെ​​വ​​ൽ വ​​ണ്‍ കു​​റ്റ​​മാ​​ണ് ബും​​റ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ശി​​ക്ഷാന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ഐ​​സി​​സി ബും​​റ​​യ്ക്ക് ഒ​​രു ഡീ​​മെ​​റി​​റ്റ് പോ​​യി​​ന്‍റും ന​​ൽ​​കി.


ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ 81-ാം ഓ​​വ​​റി​​ലാ​​ണ് സം​​ഭ​​വം. റ​​ണ്ണി​​നാ​​യി ഓ​​ടാ​​ൻ ചു​​വ​​ടു​​ക​​ളെ​​ടു​​ത്ത പോ​​പ്പു​​മാ​​യി ബും​​റ കൂ​​ട്ടി​​യി​​ടി​​ച്ചി​​രു​​ന്നു. ഇ​​ത് മ​​ന​​ഃപൂ​​ർ​​വ​​മാ​​ണെ​​ന്നാ​​ണ് ഐ​​സി​​സി ക​​ണ്ടെ​​ത്ത​​ൽ.

മാ​​ച്ച് റ​​ഫ​​റി​​യാ​​യ റി​​ച്ചീ റി​​ച്ചാ​​ർ​​ഡ്സ​​ണി​​ന്‍റെ ക​​ണ്ടെ​​ത്ത​​ൽ ബും​​റ അം​​ഗീ​​ക​​രി​​ച്ച​​തി​​നാ​​ൽ ഒൗ​​ദ്യോ​​ഗി​​ക വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കാ​​ൻ ഹാ​​ജ​​രാ​​കേ​​ണ്ട​​തി​​ല്ല. അ​​തേ​​സ​​മ​​യം ക​​ഴി​​ഞ്ഞ ഒ​​രു​​വ​​ർ​​ഷ​​ത്തി​​നി​​ടെ ബും​​റ ശി​​ക്ഷാ ന​​ട​​പ​​ടി നേ​​രി​​ടു​​ന്ന​​ത് ആ​​ദ്യ​​മാ​​യ​​തി​​നാ​​ൽ സ​​സ്പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കി​​ല്ല.