ബ്ലൂം​ഫൗ​ണ്ടേ​ൻ: ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കു വ​ൻ ജ​യത്തോടെ സൂപ്പർ സിക്സിൽ. 201 റ​ണ്‍​സി​ന് ഇ​ന്ത്യ യു​എ​സ്എ​യെ തോ​ൽ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ​നി​ന്ന് ഗ്രൂ​പ്പ് ചാ​ന്പ്യന്മാ​രാ​യി ഇ​ന്ത്യ സൂ​പ്പ​ർ സി​ക്സി​ലെ​ത്തി.

ടോ​സ് നേ​ടി​യ യു​എ​സ്എ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. 118 പ​ന്തി​ൽ 108 റ​ണ്‍​സ് നേ​ടി​യ അ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി​യു​ടെ​യും മു​ഷീ​ർ ഖാ​ന്‍റെ​യും (73) മി​ക​വി​ൽ ഇ​ന്ത്യ 50 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 326 റ​ണ്‍​സ് നേ​ടി. ക്യാ​പ്റ്റ​ൻ ഉ​ദ​യ് സ​ഹ​റാ​ൻ (35), ആ​ദ​ർ​ശ് സിം​ഗ് (25), പ്രി​യാ​ൻ​ശു മോ​ളി​യ (27*) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ യു​എ​സി​ന് തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. 50 ഓ​വ​റി​ൽ യു​എ​സ്എ എ​ട്ടു വി​ക്ക​റ്റി​ന് 125 റ​ണ്‍​സ് നേ​ടി. 40 റ​ണ്‍​സ് നേ​ടി​യ ഉ​ത്ക​ർ​ഷ് ശ്രീ​വാ​സ്ത​വ​യാ​ണ് ടോ​പ് സ്കോ​റ​ർ.