ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ-​​ചെ​​ൽ​​സി ഫൈ​​ന​​ൽ. ലി​​വ​​ർ​​പൂ​​ൾ-​​ഫു​​ൾ​​ഹാം ര​​ണ്ടാം​​പാ​​ദ സെ​​മി ഫൈ​​ന​​ൽ 1-1ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഇ​​തോ​​ടെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി ലി​​വ​​ർ​​പൂ​​ൾ 3-2ന്‍റെ ജ​​യം നേ​​ടി. ലി​​വ​​ർ​​പൂ​​ൾ 14-ാം ത​​വ​​ണ​​യാ​​ണ് ലീ​​ഗ് ക​​പ്പ് ഫൈ​​ന​​ലിൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 25നാ​​ണ് ഫൈ​​ന​​ൽ. 2022ലും ​​ചെ​​ൽ​​സി-​​ലി​​വ​​ർ​​പൂ​​ൾ ഫൈ​​ന​​ലാ​​യി​​രു​​ന്നു. അ​​ന്ന് ലി​​വ​​ർ​​പൂ​​ൾ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ജ​​യം നേ​​ടി.


ലൂ​​യി​​സ് ഡി​​യ​​സ് (11’) ലി​​വ​​ർ​​പൂ​​ളി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 76-ാം മി​​നി​​റ്റി​​ൽ ഇ​​സാ ഡി​​യോ​​പ് സ​​മ​​നി​​ല പി​​ടി​​ച്ചു. തു​​ട​​ർ​​ന്ന് കൂ​​ടു​​ത​​ൽ ഗോ​​ളി​​നാ​​യി ഫു​​ൾ​​ഹാം അ​​വ​​സാ​​നം വ​​രെ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല.