കാ​​​സ​​​ര്‍​ഗോ​​​ഡ്: ദേ​​​ശീ​​​യ സ്‌​​​കൂ​​​ള്‍ ഗെ​​​യിം​​​സി​​​ല്‍ റി​​​ക്കാ​​​ര്‍​ഡി​​​ട്ട് ഒ​​​രു മാ​​​സം തി​​​ക​​​യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ഖേ​​​ലോ ഇ​​​ന്ത്യ യൂ​​​ത്ത് ഗെ​​​യിം​​​സി​​​ലും റി​​​ക്കാ​​​ര്‍​ഡോ​​​ടെ സ്വ​​​ര്‍​ണം നേ​​​ടി കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​നി വി.​​​എ​​​സ്.​ അ​​​നു​​​പ്രി​​​യ.

ചെ​​​ന്നൈ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ 17.22 മീ​​​റ്റ​​​ര്‍ ദൂ​​​രം എ​​​റി​​​ഞ്ഞാ​​​ണ് ഈ ​​പ​​തി​​നേ​​ഴു​​കാ​​​രി പു​​​തി​​​യ റി​​​ക്കാ​​​ര്‍​ഡി​​​ട്ട​​​ത്. പ​​​ഞ്ചാ​​​ബി​​​ന്‍റെ ഗു​​​ര്‍​ലീ​​​ന്‍ കൗ​​​റിനാണ് (16.38 മീ​​​റ്റ​​​ര്‍) വെ​​​ള്ളി.

ക​​​ഴി​​​ഞ്ഞ​​​ വ​​​ര്‍​ഷം ഭോ​​​പ്പാ​​​ലി​​​ല്‍ ന​​​ട​​​ന്ന ഗെ​​​യിം​​​സി​​​ല്‍ ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് താ​​​രം വി​​​ധി​​​യു​​​ടെ 17.07 മീ​​​റ്റ​​​ര്‍ റി​​​ക്കാ​​​ര്‍​ഡാ​​​ണ് അ​​​നു​​​പ്രി​​​യ പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കി​​​യ​​​ത്. അ​​​ന്ന് വെ​​​ള്ളി മെ​​​ഡ​​​ല്‍ ജേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​നു​​​പ്രി​​​യ 15.01 മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മാ​​​യി​​​രു​​​ന്നു ഷോട്ട്പുട്ട് പായിച്ചത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ച​ന്ദ്രാ​പു​രി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ 17.40 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.


തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ ത​​​ങ്ക​​​യ​​​ത്തെ കെ.​​​ ശ​​​ശി​​​യു​​​ടെ​​​യും ര​​​ജ​​​നി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ അ​​​നു​​​പ്രി​​​യ ഇ​​​ള​​​മ്പ​​​ച്ചി ജി​​​സി​​​എ​​​സ് ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ പ്ല​​​സ്ടു സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​ണ്. ചെ​​​റു​​​വത്തൂ​​​ര്‍ മ​​​യ്യി​​​ച്ച​​​യി​​​ലെ കെ.​​​സി.​​​ ഗി​​​രീ​​​ഷ് ആ​​​ണ് പ​​​രി​​​ശീ​​​ല​​​ക​​​ന്‍. ഗി​​​രീ​​​ഷി​​​ന്‍റെ മ​​​ക​​​ന്‍ കെ.​​​സി.​ സെ​​​ര്‍​വാ​​​ന്‍ ഡി​​​സ്‌​​​ക​​​സ് ത്രോ​​​യി​​​ല്‍ 55.76 മീ​​​റ്റ​​​ര്‍ എ​​​റി​​​ഞ്ഞ് വെ​​​ങ്ക​​​ല മെ​​​ഡ​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യിരുന്നു.