ഗില്ലിനും ദീപ്തിക്കും ബിസിസിഐ പുരസ്കാരം
Wednesday, January 24, 2024 1:40 AM IST
മുംബൈ: 2022-23 സീസണിലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ പുരസ്കാരം ശുഭ്മാൻ ഗില്ലിനും ദീപ്തി ശർമയ്ക്കും.
മികച്ച പുരുഷ ക്രിക്കറ്ററിനുള്ള പുരസ്കാരമാണ് ഓപ്പണർ ശുഭ്മാൻ ഗിൽ നേടിയത്. വനിതാ പുരസ്കാരം ഓൾറൗണ്ടർ ദീപ്തി ശർമയും സ്വന്തമാക്കി.
ബിസിസിഐ ലൈഫ്ടൈം പുരസ്കാരം മുൻതാരവും പരിശീലകനുമായ രവിശാസ്ത്രിക്കാണ്.