അഭിരാമി നയിക്കും
Friday, January 19, 2024 11:33 PM IST
കോട്ടയം: നാളെ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ്ബോളിൽ കേരള വനിതാ ടീമിനെ തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ കെ.എ. അഭിരാമി നയിക്കും.
ജോബി കെ. വർഗീസാണ് ടീമിന്റെ പരിശീലകൻ. ഗ്രൂപ്പ് എയിൽ തമിഴ്നാട്, ചണ്ഡീഗഡ്, മഹാരാഷ്ട്ര ടീമുകൾക്കൊപ്പമാണ് കേരളം.
ടീം: അഭിരാമി, അമാൻഡ മരിയ റോച്ച, ടിയോണ ആൻ ഫിലിപ്പ്, നിരഞ്ജന ജിജു, ലിയ സോണി, അലീന ജെയ്സണ്, കെ. ദേവനന്ദ, തമ്മന റഫീക്, ഇ.എസ്. അനഘമോൾ, പി.എ. അഖില, അലീന കെ. മാത്യു, ടെസ ഹർഷാന. മാനേജർ: നീതുമോൾ.