ലോക ചാന്പ്യനെ കീഴടക്കി പ്രജ്ഞാനന്ദ നന്പർ 1
Thursday, January 18, 2024 12:43 AM IST
ചെന്നൈ: ഫിഡെ ചെസ് ലോക ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. നെതർലൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിലാണ് പ്രജ്ഞാനന്ദ ലിറനെ അട്ടിമറിച്ചത്.
ഇതോടെ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും പ്രജ്ഞാനന്ദയെത്തി. കഴിഞ്ഞ വർഷവും ലിറനെതിരേ പ്രജ്ഞാനന്ദ ജയം നേടിയിരുന്നു.
വിശ്വനാഥൻ ആനന്ദിനുശേഷം നിലവിലെ ലോകചാന്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് പ്രജ്ഞാനന്ദ. ഫിഡെ റേറ്റിംഗിൽ 2748.3 പോയിന്റാണ് പ്രജ്ഞാനന്ദയ്ക്ക്. വിശ്വനാഥൻ ആനന്ദിന് 2748ഉം. 2780 ആണ് ഡിങ് ലിറന്റെ റേറ്റിംഗ് പോയിന്റ്.