വിൻഡീസിനെ വീഴ്ത്തി
Thursday, January 18, 2024 12:43 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 188നു പുറത്ത്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹെയ്സൽവുഡും ചേർന്നാണ് സന്ദർശകരെ എറിഞ്ഞു വീഴ്ത്തിയത്.
തുടർന്ന് ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ ആദ്യദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 59 റണ്‍സ് എന്ന നിലയിലാണ്.
50 റണ്‍സ് നേടിയ ക്രിക് മക്കെൻസിയാണ് വിൻഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 133 എന്ന നിലയിൽനിന്നാണ് വിൻഡീസ് 188വരെ എത്തിയതെന്നതാണ് ശ്രദ്ധേയം. അരങ്ങേറ്റക്കാരനായ ഷാമർ ജോസഫ് 41 പന്തിൽ 36 റണ്‍സ് നേടിയതാണ് വിൻഡീസിനെ 188ൽ എത്തിച്ചത്. 11-ാം നന്പറായാണ് ജോസഫ് ക്രീസിലെത്തിയത്.