ല​​ണ്ട​​ൻ: ഏ​​റ്റ​​വും മി​​ക​​ച്ച വ​​നി​​താ ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള 2023 ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം സ്പാ​​നി​​ഷ് മി​​ഡ്ഫീ​​ൽ​​ഡ​​ർക്ക്.

2023 ബ​​ലോ​​ണ്‍ ദോ​​ർ പു​​ര​​സ്കാ​​ര​​വും ബോ​​ണ്‍​മാ​​റ്റി​​ക്കാ​​യി​​രു​​ന്നു. ഫി​​ഫ 2023 വ​​നി​​താ ലോ​​ക​​ക​​പ്പ് സ്പെ​​യി​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ ഗോ​​ൾ​​ഡ​​ൻ ബോ​​ൾ പു​​ര​​സ്കാ​​ര​​ത്തി​​ന് ഉ​​ട​​മ​​യാ​​യ​​തും ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ഈ ​​ബാ​​വ്സ​​ലോ​​ണ താ​​ര​​മാ​​ണ്. കൊ​​ളം​​ബി​​യ​​യു​​ടെ ലി​​ൻ​​ഡ കൈ​​സെ​​ഡോ, സ്പെ​​യി​​നി​​ന്‍റെ ജെ​​ന്നി ഹെ​​ർ​​മോ​​സോ എ​​ന്നി​​വ​​രെ​​യാ​​ണ് ഫി​​ഫ ദ ​​ബെ​​സ്റ്റി​​ൽ ബോ​​ണ്‍​മാ​​റ്റി പി​​ന്ത​​ള്ളി​​യ​​ത്.


മി​ക​ച്ച പു​രു​ഷ ടീം ​പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം ഇം​ഗ്ലീ​ഷ് പ്രീ​മി​യി​ർ ലീ​ഗ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ സ്പാ​നി​ഷ് മാ​നേ​ജ​ർ പെ​പ് ഗ്വാ​ർ​ഡി​യോ​ള സ്വ​ന്ത​മാ​ക്കി. 2022-23 സീ​സ​ണി​ൽ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് ട്രോ​ഫി​ക​ളി​ൽ സി​റ്റി​യെ പെ​പ് എ​ത്തി​ച്ചു.

മ​​റ്റ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ

☛ പു​​രു​​ഷ ഗോ​​ൾ കീ​​പ്പ​​ർ: എ​​ഡേ​​ഴ്സ​​ണ്‍ (ബ്ര​​സീ​​ൽ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി)
☛ വ​​നി​​താ ഗോ​​ൾ കീ​​പ്പ​​ർ: മേ​​രി ഇ​​യ​​ർ​​പ്സ് (ഇം​​ഗ്ല​​ണ്ട്, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി
☛ വ​​നി​​താ ടീം ​​കോ​​ച്ച്: സ​​റീ​​ന വീ​​ഗ്‌​ന​​മാ​​ർ (ഇം​​ഗ്ല​​ണ്ട്)
☛ മി​​ക​​ച്ച ഗോ​​ളി​​നു​​ള്ള പു​​ഷ്കാസ്: ഗ്വി​​ൽ​​ഹെ​​ർ​​മെ മ​​ഡ്രൂ​​ഗ (ബ്ര​​സീ​​ൽ, ബോ​​ട്ട​​ഫോ​​ഗോ എ​​ഫ്സി)