ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യുള്ള അ​​ഞ്ചു ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ച​പ്പോ​ൾ പു​തു​മു​ഖ​മാ​യി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ധ്രു​വ് ജു​റെ​ൽ ഇടം നേടി. 25ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ലെ രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​ദ്യടെ​​സ്റ്റി​​നു തു​​ട​​ക്ക​​മാ​​കും

ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലും ഇ​​ന്ത്യ എ ​​ടീ​​മി​​നാ​​യും പു​​റ​​ത്തെ​​ടു​​ക്കു​​ന്ന മി​​ക​​വി​​നു പു​​റ​​മെ സ​​മ്മ​​ർ​​ദ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ റ​​ണ്‍സ​​ടി​​ക്കാ​​നു​​ള്ള മി​​ക​​വുകൂ​​ടി​​യാ​​ണ് ജു​​റെ​​ലി​​ന് ടെ​​സ്റ്റ് ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി​​യൊ​​രു​​ക്കി​​യ​​ത്. ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നാ​​യി ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ ജു​​റെ​​ൽ ഇ​​തു​​വ​​രെ 15 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്ന് ഒ​​രു സെ​​ഞ്ചു​​റി​​യും അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 46.47 ശ​​രാ​​ശ​​രി​​യി​​ൽ 790 റ​​ണ്‍സ് നേ​​ടി. 249 റ​​ണ്‍സാ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ.

ബാ​​റ്റി​​നാ​​യി അ​​മ്മ സ്വ​​ർ​​ണം വി​​റ്റു

കാ​​ർ​​ഗി​​ൽ യു​​ദ്ധ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ഹ​​വി​​ൽ​​ദാ​​ർ നേം ​​സിം​​ഗ് ജു​​റെ​​ൽ ആ​​ണ് പി​​താ​​വ്. മ​​ക​​ൻ ത​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥാ​​നോ അ​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​നോ ആ​​കു​​ന്ന​​തി​​നാ​​ണ് നേം ​സിം​ഗ് ആ​​ഗ്ര​​ഹി​​ച്ച​​ത്. എ​​ന്നാ​​ൽ, മ​​ക​​ന്‍റെ നോട്ടം ക്രി​​ക്ക​​റ്റി​​ലാ​​യി​​രു​​ന്നു.

ആ​​ർ​​മി സ്കൂ​​ളി​​ൽ പ​​ഠി​​ച്ച ധ്രു​​വ് അ​​വ​​ധി​​ക്കാ​​ല​​ത്ത് ആ​​ഗ്ര ഏ​​ക​​ല​​വ്യ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ ക്രി​​ക്ക​​റ്റ് ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ത്തു. ഇ​​തി​​നു​​ള്ള അ​​പേ​​ക്ഷാഫോം ​​അ​​ച്ഛ​​ൻ അ​​റി​​യാ​​തെ​​യാ​​ണ് ന​​ൽ​​കി​​യ​​ത്. മ​​ക​​ന്‍റെ ക്രി​​ക്ക​​റ്റ് ക​​ന്പം മ​​ന​​സി​​ലാ​​ക്കി​​യ പി​​താ​​വ് അ​​വ​​നൊ​​രു ബാ​​റ്റ് വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ കൈ​​യി​​ൽ നി​​ന്ന് 800 രൂ​​പ​ ക​ടം വാ​ങ്ങി​യാ​ണ് അ​ത് സാ​ധി​ച്ചുകൊ​ടു​ത്ത​ത്.


14-ാം വ​​യ​​സി​​ൽ ക്രി​​ക്ക​​റ്റ് കി​​റ്റ് വാ​​ങ്ങാ​ൻ അ​​മ്മ സ്വ​​ർ​​ണ​​മാ​​ല വി​​റ്റ​തും ജു​റെ​ലി​ന്‍റെ ക്രി​ക്ക​റ്റ് ജീ​വി​ത യാ​ഥാ​ർ​ഥ്യ​മാ​ണ്. മ​​ക​​നെ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി അ​​വ​​ർ നോ​​യി​​ഡ​​യി​​ലേ​​ക്ക് മാ​​റി. ആ ​​നീ​​ക്കം ജു​​റെ​​ലി​​നെ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ടീ​​മി​​ലേ​​ക്കും പി​​ന്നീ​​ട് ഐ​​പി​​എ​​ല്ലി​ലേ​​ക്കും ഇ​​ന്ത്യ​​ൻ ടീ​​മു​​ക​​ളി​​ലേ​​ക്കു​​മെ​​ത്തി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി കൂ​​ട്ടു​​കാ​​രോ​​ടു പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​വ​​ർ ചോ​​ദി​​ച്ച​​ത് ഏ​​ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കാ​​ണെ​​ന്നാ​​ണ്. രോ​​ഹി​​തും വി​​രാ​​ടും ഉ​​ള്ള ടീ​​മി​​നെ​​ന്ന് അ​​വ​​രോ​​ട് പ​​റ​​ഞ്ഞു. ഈ ​​വി​​വ​​രം അ​​റി​​ഞ്ഞ​​തോ​​ടെ കു​​ടും​​ബം മു​​ഴു​​വ​​ൻ സ​​ന്തോ​​ഷി​​ച്ചെ​ന്ന് ജുറെൽ പ​​റ​​ഞ്ഞു.

ഇ​ന്ത്യ​ൻ ടീം: ​​രോ​​ഹി​​ത് ശ​​ർ​​മ (ക്യാ​​പ്റ്റ​​ൻ), ശു​​ഭ്മാ​​ൻ ഗി​​ൽ, യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ശ്രേ​​യ​​സ് അ​​യ്യ​​ർ, കെ.​​എ​​ൽ. രാ​​ഹു​​ൽ, കെ.​​എ​​സ്. ഭ​​ര​​ത്, ധ്രു​​വ് ജു​​റെ​​ൽ, ആ​​ർ. അ​​ശ്വി​​ൻ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്സർ പ​​ട്ടേ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, മു​​കേ​​ഷ് കു​​മാ​​ർ, ജ​​സ്പ്രീ​​ത് ബും​​റ, ആ​​വേ​​ശ് ഖാ​​ൻ.