സാത്വിക് സഖ്യം ഫൈനലിൽ
Sunday, January 14, 2024 12:11 AM IST
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ.
കൊറിയയുടെ കാങ് മിൻ ഹ്യൂക് - സിയു സെങ് ജയ് കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ സംഘം സെമിയിൽ കീഴടക്കിയത്, 21-18, 22-20.
ഫൈനലിൽ ചൈനയുടെ ലിയാങ് വീ കെങ് - വാങ് ചാങ് സഖ്യമാണ് എതിരാളികൾ.