മൊ​​ഹാ​​ലി: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ഇ​​ന്ന് ന​​ട​​ക്കു​​ന്ന ആ​​ദ്യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ല്ല. കു​​ടും​​ബ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി കോ​​ഹ്‌​ലി ​വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്. കോ​​ഹ്‌​ലി ​ഇ​​ന്ന് ക​​ളി​​ക്കി​​ല്ലെ​​ന്ന് ഇ​​ന്ത്യ​​ൻ ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു.

പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടും മൂ​​ന്നും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കോ​​ഹ്‌​ലി ​തി​​രി​​ച്ചെ​​ത്തും. 2022 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ർ​​മ​​യും ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്.


അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ സൂ​​പ്പ​​ർ സ്പി​​ന്ന​​ർ റ​​ഷീ​​ദ് ഖാ​​ൻ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്ന് പു​​റ​​ത്ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​നാ​​യ റ​​ഷീ​​ദ് ഖാ​​ൻ അ​​ഫ്ഗാ​​ൻ ടീ​​മി​​നൊ​​പ്പം ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, പ​​ര​​ന്പ​​ര​​യി​​ൽ ക​​ളി​​ക്കി​​ല്ലെ​​ന്ന് ടീം ​​ക്യാ​​പ്റ്റ​​ൻ ഇ​​ബ്രാ​​ഹിം സ​​ദ്രാ​​ൻ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു.

റ​​ഷീ​​ദ് ഖാ​​ന്‍റെ അ​​ഭാ​​വം അ​​ഫ്ഗാ​​ൻ ടീ​​മി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ങ്കി​​ലും എ​​ല്ലാ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ടും പൊ​​രു​​ത്ത​​പ്പെ​​ടു​​ക​​യെ​​ന്ന​​താ​​ണ് ഒ​​രു ടീ​​മി​​ന് ഏ​​റ്റ​​വും ആ​​വ​​ശ്യ​​മെ​​ന്നും സ​​ദ്രാ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.