ഭു​​വ​​നേ​​ശ്വ​​ർ: 2024 സീ​​സ​​ണ്‍ സൂ​​പ്പ​​ർ ക​​പ്പി​​ലെ ആ​​ദ്യ​​ജ​​യം കോ​​ൽ​​ക്ക​​ത്ത​​ൻ പാ​​ര​​ന്പ​​ര്യ​​ക്കാ​​രാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​ഫ്സി​​ക്ക്.

അ​​ഞ്ച് ഗോ​​ൾ പി​​റ​​ന്ന സൂ​​പ്പ​​ർ ത്രി​​ല്ല​​റി​​ൽ 3-2ന് ​​ഐ​​എ​​സ്എ​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​യെ ഈ​​സ്റ്റ് ബം​​ഗാ​​ൾ കീ​​ഴ​​ട​​ക്കി. ഒ​​രു ഫ്രീ​​കി​​ക്ക് അ​​ട​​ക്കം ഇ​​ര​​ട്ട ഗോ​​ളു​​മാ​​യി ക്യാ​​പ്റ്റ​​ൻ ക്ലീ​​റ്റ​​ണ്‍ സി​​ൽ​​വ​​യാ​​ണ് ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്.

33-ാം മി​​നി​​റ്റി​​ൽ ബ്ര​​സീ​​ൽ താ​​ര​​മാ​​യ ക്ലീ​​റ്റ​​ണ്‍ സി​​ൽ​​വ ബം​​ഗാ​​ൾ ടീ​​മി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, 45-ാം മി​​നി​​റ്റി​​ൽ രാം​​ഹുഞ്ച്ഹു​​ങ്ക​​യി​​ലൂ​​ടെ ഹൈ​​ദ​​രാ​​ബാ​​ദ് ഒ​​പ്പ​​മെ​​ത്തി. ര​​ണ്ടാം പ​​കു​​തി​​ക്ക് എ​​ട്ട് മി​​നി​​റ്റ് പ്രാ​​യ​​മാ​​യ​​പ്പോ​​ൾ സി​​ൽ​​വ (53’) ര​​ണ്ടാ​​മ​​തും ടീ​​മി​​നെ ലീ​​ഡി​​ലെ​​ത്തി​​ച്ചു.


നിം ​​ദോ​​ർ​​ജി ത​​മാ​​ങി​​ലൂ​​ടെ (78’) ഹൈ​​ദ​​രാ​​ബാ​​ദ് വീ​​ണ്ടും ഒ​​പ്പ​​മെ​​ത്തി. എ​​ന്നാ​​ൽ, തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ൽ ക്രെ​​സ്പോ പ്രീ​​റ്റോ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച് മൂ​​ന്നാം ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ 2-1ന് ​ശ്രീ​നി​ധി ഡെ​ക്കാ​നെ തോ​ല്‍​പ്പി​ച്ചു. മു​ന്നി​ല്‍​നി​ന്ന​ശേ​ഷ​മാ​ണ് ശ്രീ​നി​ധി ഗോ​ള്‍ വ​ഴ​ങ്ങി​യ​ത്. വി​ല്യം ആ​ല്‍​വ​സ് (29) ശ്രീ​നി​ധി​യെ മു​ന്നി​ലെ​ത്തി​ച്ചു.